Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സമുദായങ്ങളെ തമ്മിലടിപ്പിച്ച്‌ ചോരകുടിക്കുന്ന കുറുക്കന്മാരുണ്ട്, ബിഷപ്പിനെ അറസ്റ്റ് ചെയ്യുക: എസ്‌ ഡി പി ഐ

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ ബിഷപ്പിനെതിരെ കേസെടുക്കാത്ത സംസ്ഥാന സർക്കാരിനെതിരെ എസ്‌.ഡി.പി.ഐ. ക്രൈസ്തവ- മുസ്‌ലിം സൗഹാര്‍ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി. സൗഹാര്‍ദത്തില്‍ കഴിഞ്ഞ ഇരുസമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദയുമുണ്ടാക്കിയത് ബിഷപ്പിന്റെ പ്രസ്താവന ആണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മജീദ് പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരാണെന്ന് അവകാശപ്പെടുന്നവര്‍ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണ നല്‍കാന്‍ അരമനയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയാണെന്നും ഇത് അത്യന്തം ലജ്ജാകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ബിഷപ്പിനെ മഹത്വവല്‍ക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മന്ത്രി വി എന്‍ വാസവന്റെ നടപടിയും ബിഷപ്പിനെ അറസ്റ്റ് ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read:‘ഡാൻസ് കളിക്കുന്ന പെണ്ണുങ്ങളോട് ചുറ്റിപ്പറ്റാനേ പുരുഷന് തോന്നു’: ഇസ്ലാം ഡാൻസും സംഗീതവും നിരോധിക്കാൻ കാരണം: വൈറൽ വീഡിയോ

‘അതുകൊണ്ടുതന്നെ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടോ എന്ന് തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അല്ലെങ്കില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന നടത്തിയ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ തയ്യാറാവണം. സര്‍ക്കാര്‍ സംഘടിത വോട്ടുബാങ്കിനു മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. ഒരു മതവിഭാഗത്തെ വര്‍ഗീയവാദികളായും ക്രമിനലുകളായും മുദ്രകുത്തിയ ബിഷപ്പിനെ വെള്ളപൂശാനും സംരക്ഷിക്കാനും സര്‍ക്കാരും സിപിഎമ്മും കാണിക്കുന്ന അമിതോല്‍സാഹം മതേതര കേരളത്തിന് തീരാകളങ്കമാണ്. സംഘപരിവാറിന്റെ ആരോപണങ്ങള്‍ ഏറ്റുപാടുന്ന പാലാ ബിഷപ്പിനെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ഇരുസമുദായങ്ങളെ തമ്മിലടിപ്പിച്ച്‌ ചോരകുടിക്കുന്ന കുറുക്കന്റെ റോളില്‍ പലരും മുതലെടുപ്പ് നടത്തുകയാണ്’, മജീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button