
ന്യൂഡൽഹി: ആത്മീയ ഗുരു നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ ആയ നരേന്ദ്ര ഗിരിയെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
‘അദ്ദേഹം വളരെ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് ആത്മഹത്യ കുറിപ്പ് വായിച്ചപ്പോള്‍ മനസിലായത്. തന്‍റെ മരണത്തിന് ശേഷം ശിഷ്യൻ ന്മാര്‍ ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്’, പ്രയാഗ് രാജിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെപി സിംഗ് പറഞ്ഞു. നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
അതേസമയം സംഭവത്തിൽ നരേന്ദ്ര ഗിരിയുടെ അടുത്ത ശിഷ്യന്‍ ആനന്ദ് ഗിരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹരിദ്വാറില്‍ നിന്നാണ് യുപി പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
Post Your Comments