Latest NewsNewsIndia

അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയില്‍

ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ അദ്ദേഹം താമസിച്ചിരുന്ന മഠത്തിലായിരുന്നു സംഭവം. കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ഫോറന്‍സിക് സംഘം അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മഠത്തിലെത്തി പരിശോധന നടത്തി. അതേസമയം, മഹന്ത് നരേന്ദ്ര ഗിരി കൊല്ലപ്പെട്ടതാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ശിഷ്യന്‍ ആനന്ദ് ഗിരി രംഗത്തെത്തി. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണത്തില്‍ അങ്ങേയറ്റം ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് യോഗി ആദിത്യനാഥും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button