NattuvarthaYouthLatest NewsKeralaMenNewsIndiaWomenBeauty & StyleFood & CookeryLife StyleHealth & Fitness

അമിതമായി കാപ്പി കുടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗങ്ങള്‍ നിങ്ങൾക്കുണ്ടാകും

കാപ്പി നമുക്കൊക്കെ ഏറെ ഇഷ്ടപ്പെട്ട പാനീയമാണ്. നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് പോലും കാപ്പിയിൽ നിന്നാണ്. ദിവസത്തിൽ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം നമ്മള്‍ അകത്താക്കാറുണ്ട്. എന്നാൽ കാപ്പി അധികം കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന കഫീനും അമിതമായി ശരീരത്തിലെത്തുന്നു. ഇതോടെ ചില പ്രശ്നങ്ങൾ നിങ്ങളുടെ ശരീരത്തിൽ കണ്ടു തുടങ്ങുന്നു.

Also Read:വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി

‘ഇന്‍സോമ്‌നിയ’ അഥവാ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് അമിത കാപ്പി കുടി ആദ്യം നമ്മളെ കൊണ്ട് ചെന്നെത്തിക്കുക. എന്നാൽ ചിലരില്‍ കാപ്പി അമിതമാകുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കാം. വയര്‍ കെട്ടിവീക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇത്തരക്കാര്‍, കൂടുതലായി ഹെര്‍ബല്‍ ചായകളെ ആശ്രയിക്കുന്നതാണ് ഉത്തമമെന്ന് പഠനങ്ങൾ പറയുന്നു.

അതേസമയം, രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ അമിതമായി കാപ്പി കഴിച്ചാല്‍ അത് ആരോഗ്യാവസ്ഥയെ ഒന്നുകൂടി മോശമാക്കും. രക്തസമ്മര്‍ദ്ദം ഉയരാന്‍ കഫീന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാലിത് താല്‍ക്കാലികമായ മാറ്റമായിരിക്കും. കൂടുതൽ കാലത്തേക്കൊന്നും ഇത്തരത്തിൽ ഒരു പ്രശ്നം കാപ്പി നമ്മളിൽ സൃഷ്ടിക്കാൻ ഇടയില്ല. എങ്കിലും എന്തും അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നതാണ് ആരോഗ്യം നിലനിർത്താൻ ഏറ്റവും നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button