പഴയകാലത്ത് നമ്മുടെയൊക്കെ വീടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നായിരുന്നു ജീരക വെള്ളം. ദാഹമകറ്റാൻ സാധാരണ ജലത്തിൽ മറ്റു പലതും നമ്മൾ ചേർത്ത് ഉപയോഗിക്കാറുണ്ട്. ഇഞ്ചിയും, ചുക്കും, നന്നാരിയും എല്ലാം ഇതിൽപ്പെടും. പക്ഷെ ഇതിൽ ഏറ്റവും ആരോഗ്യ ഗുണമുള്ളത് ജീരകത്തിനാണ്. നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നത്.
ദാഹശമനിയായും കുടിക്കാനുമായി നല്‍കിയിരുന്ന ഈ വെള്ളത്തിന് ധാരാളം ഗുണങ്ങൾ ഉണ്ട്. കാലം മാറുന്നതിനനുസരിച്ച് നമുക്കിടയിൽ ജീരകവെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. ഭക്ഷണത്തിനൊപ്പം ജീരകവെളളം കുടിക്കുന്നത് ദഹനം അനായാസമാക്കും. ദഹനപ്രശ്‌നമുള്ളവരും ഇടയ്‌ക്കിടെ ജീരകവെള്ളം കുടിക്കുന്നത് ഏറെ ഉത്തമമാണ്. വെറും വെള്ളം കുടിയ്ക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ആരോഗ്യ ഗുണമുണ്ട് ജീരകവെള്ളം കുടിയ്ക്കുന്നതിന്.
നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ഇടയ്‌ക്കിടെ ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
Post Your Comments