PathanamthittaNattuvarthaLatest NewsKeralaNews

ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ

സിം കാർഡുകൾ മാ​റി ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ പ്രതികളെ ക​ണ്ടെത്താന്‍ ബു​ദ്ധി​മു​ട്ടുണ്ടായതായി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ട്രെയിനിൽ വച്ചു പരിചയപ്പെട്ട യുവതിയെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ർ പോ​ലീ​സ് പിടിയിൽ. മെ​ഴു​വേ​ലി സ്വ​ദേ​ശി​നിയായ യുവതിയുടെ പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം പൗ​ഡി​ക്കോ​ണം കേ​ര​ളാ​ദി​ത്യ​പു​രം ബ​ഥേ​ല്‍ ഹൗ​സി​ല്‍ വിഎ​സ് അ​മ​ല്‍ (25), നാ​ലാ​ഞ്ചി​റ വ​യ​മ്പ​കോ​ണം അ​വി​ട്ടം വീ​ട്ടി​ല്‍ ജെഎ​സ് അ​തു​ല്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ അ​മ​ല്‍ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് അ​തു​ലു​മാ​യി ചേ​ര്‍​ന്നു പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സംഭവത്തിന് ശേഷം നാടുവിട്ട പ്ര​തി​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​വി​ല്‍ ക​ഴി​യുകയായിരുന്നു. സിം കാർഡുകൾ മാ​റി ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ പ്രതികളെ ക​ണ്ടെത്താന്‍ ബു​ദ്ധി​മു​ട്ടുണ്ടായതായി പോ​ലീ​സ് വ്യക്തമാക്കി. പ്രതികൾക്കായി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button