ErnakulamLatest NewsKeralaNattuvarthaNews

മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു

മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷം പെൺകുട്ടികൾ കടന്നുകളയുകയായിരുന്നു

എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. സംഭവത്തിൽ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷം പെൺകുട്ടികൾ കടന്നുകളയുകയായിരുന്നു.

എറണാകുളത്തെ പ്രമുഖ വസ്ത്രനിര്‍മാണശാലയില്‍ ജോലിക്കെത്തിച്ച പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകർ മഹിളാ മന്ദിരത്തിലെത്തിക്കുകയായിരുന്നു. രണ്ടാം നിലയിലെ ഇരുമ്പ് വേലിയില്‍ സാരികെട്ടി ഭിത്തിയില്‍ ചവിട്ടി താഴെയെത്തിയ ശേഷം പെൺകുട്ടികൾ ഗെയിറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.  കാണാതായവരില്‍ രണ്ടു പേര്‍ എറണാകുളം സ്വദേശിനികളാണ്. ബാക്കി ഒരാള്‍ ബംഗാള്‍ സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button