തിരുവനന്തപുരം: തിരുവോണ ബംപർ വിജയിയായ കോടിപതിയെ അറിയാനുള്ള ആകാംക്ഷയിലായിരുന്നു കേരളം. മാറിയും മറിഞ്ഞും വന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ യഥാര്‍ത്ഥ ബംപര്‍ വിജയി എറണാകുളം മരട് സ്വദേശി ജയപാലനാണെന്നു വ്യക്തമായി. അതേസമയം ശരിക്കും ബംപറടിച്ചത് സര്‍ക്കാറിനാണ്. തിരുവോണം ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ സര്‍ക്കാര്‍ നേടിയത് 126 കോടി രൂപയുടെ വരുമാനം.
ഓണം ബംപറിലൂടെ കഴിഞ്ഞ വർഷം 103 കോടി രൂപയായിരുന്നു സര്‍ക്കാരിന് ലഭിച്ചത്. ഇത്തവണ 54 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുകയും മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കുകയും ചെയ്തത് സര്‍ക്കാരിന് നേട്ടമായി. ടിക്കറ്റുകള്‍ വിറ്റ വകയില്‍ 28% ജിഎസ്ടി ഒഴിച്ച് 126,56,52,000 രൂപയുടെ വരുമാനം സര്‍ക്കാരിന് ലഭിച്ചു. 30.54 കോടി രൂപയാണ് സര്‍ക്കാരിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം 44100000 തിരുവോണ ബംപര്‍ ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു. 103 കോടി വരുമാനത്തില്‍ 23 കോടി രൂപയായിരുന്നു സര്‍ക്കാരിന്റെ ലാഭം.
അതേസമയം, ഇത്തവണ സമ്മാനാര്‍ഹമായ ടിക്കറ്റ് വിജയിയായ ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. എന്നാൽ ബംപറടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി മലയാളി സെയ്തലവി രംഗത്തെത്തിയിരുന്നു. നാട്ടില്‍ സുഹൃത്ത് വഴി എടുത്ത് ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് വയനാട് പനമരം സ്വദേശി സെയ്തലവിയുടെ അവൻകാശവാദം.
Post Your Comments