
തിരുവനന്തപുരം: പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി തുടങ്ങിയ സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ചിറക് പരിചയപ്പെടുത്തിയ സാദിഖ് അലി ശിഹാബ് തങ്ങളെ ട്രോളി സോഷ്യൽ മീഡിയ. ‘ചിറക് ഉയരങ്ങളിലേക്ക് പറക്കാന്‍ മാത്രമല്ല, ഒതുക്കിപ്പിടിച്ച് സുരക്ഷയൊരുക്കാനും കൂടിയുള്ളതാണ്’ എന്ന പ്രസ്‍താവനയാണ് ഇപ്പോൾ ട്രോളുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. ‘ഇത് ആദ്യം കേള്‍ക്കുന്ന ഒരാള്‍ക്ക് കോഴി വളര്‍ത്തലിലെ പുതിയ രീതികളെ കുറിച്ച് പഠിപ്പിക്കുന്ന സെമിനാറിലേക്കുള്ള വാക്കുകള്‍ ആന്നെന്ന് തോന്നുമെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.
Also Read:ബാല്യകാലത്തെ മെന്റൽ ട്രോമ, വംശനാശ ഭീഷണി നേരിടുന്ന ദേശീയ മൃഗമായ കടുവകളെ കൊന്നൊടുക്കി മുരുകൻ
ഫേസ്ബുക്കിൽ സാദിഖ് അലി തങ്ങൾ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ തലക്കെട്ടിനൊപ്പമാണ് ഈ വരികള്‍ കുറിച്ചിരിക്കുന്നത്. ‘അപ്പോൾ ആ ചിറകുകളാണ് നവാസിന് സുരക്ഷ ഒരുക്കിയത് എന്നതാണ് സത്യം. ഹരിതയുടെ വിഷയത്തില്‍, ചിറക് അരിഞ്ഞ് കളഞ്ഞാല്‍ പിന്നെ എന്ത് ചെയ്യാനാണ്, അതല്ലേ ഇപ്പോള്‍ മുസ്ലിം ലീഗില്‍ നടന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞു വരുമ്പോള്‍ ഈ കാര്യം ആര്‍ക്ക് മാത്രം ബാധകമന്നെന്ന് ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ മതിയാകുമെന്ന വിമർശനവും പോസ്റ്റിന് വരുന്നുണ്ട്.
‘തങ്ങള്‍ പറഞ്ഞ ഈ പ്രസ്താവന പ്രത്യേകിച്ചും പെണ്ണുങ്ങള്‍ക്ക് എന്നു കൂടി എടുത്ത് പറയൂ തങ്ങളേ, അപ്പൊഴേ ശരിക്കും ശരിയാകൂ കാരണം അത്തരത്തില്‍ ഉള്ള നീതികേടാണ് നിങ്ങള്‍ ഹരിതയോട് കാണിച്ചത്. എത്ര കൃത്യവും വ്യക്തവുമായിയാണ് ഹരിതയിലെ മുന്‍ ഭാരവാഹികളായ പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ വ്യക്തമാക്കിന്നതെ’ന്നും വിമർശനം ഉയരുന്നു.
Post Your Comments