തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റാണ് സിനിമകളുടെ ആശയത്തെ ഏറ്റവും മോശമായി എങ്ങനെ അവതരിപ്പിക്കാം എന്നുള്ളത്. സൂപ്പർ ഹിറ്റായ മോഹൻലാൽ സിനിമയുടെ പ്ലോട്ട് ആണ് പോസ്റ്റിൽ ഉദാഹരണമായി കൊടുത്തിരിക്കുന്നത്. ‘ബാല്യകാലത്തുണ്ടായ മെന്റൽ ട്രോമ കാരണം വംശനാശ ഭീഷണി നേരിടുന്ന ദേശീയ മൃഗമായ കടുവകളെ കൊന്നൊടുക്കിയ മുരുകൻ എന്ന വ്യക്തിയുടെ കഥ’, എന്നാണ് പുലിമുരുകനെക്കുറിച്ച് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ധാരാളം പേരാണ് അനേകം സിനിമകളുടെ കഥാ തന്തുവിനെ വളരെ രസകരമായി കമന്റ് ബോക്സിൽ അവതരിപ്പിച്ചിരിക്കുന്നത്.
‘കാമുകിയുമായി ഡേറ്റിംങ്ങിനു പോകുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ല എന്ന മെസ്സേജ് തന്ന സിനിമ’യെന്നാണ് സൂര്യയുടെ അഞ്ചാൻ എന്ന സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്.
‘പ്ലസ്‌ടു നു പഠിക്കുമ്പോൾ കണ്ട പെണ്ണിന്റെ പിന്നാലെ നടന്നു ,തോറ്റു പഠിച്ചു. ഡിഗ്രിക്ക് ചേർന്നു ഗസ്റ്റ് ലക്ചർനെ വായി നോക്കി തുലഞ്ഞ്, അവസാനം ആദ്യം വായനോക്കി നടന്ന പെണ്ണിന്റെ കൂടെ ഉണ്ടായിരുന്ന ചെറിയ കൊച്ചിനെ പ്രേമിച്ചു കെട്ടി, ചായക്കട നടത്തി ജീവിച്ച ജുവാവിന്റെ അതിസാഹസികമായ ജീവിത പോരാട്ടത്തിന്റെ കരളലിയിപ്പിക്കുന്ന കഥന കഥ’യെന്നാണ് നിവിൻ പോളി ചിത്രമായ പ്രേമത്തെ അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ അനേകം പ്ലോട്ടുകളാണ് ഈ ഫേസ്ബുക് പോസ്റ്റിൽ വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments