തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തള്ളി കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്. കത്തോലിക്ക സഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകള്‍ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മതമേലധക്ഷ്യന്മാര്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്ത ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ അദ്ദേഹം ദീപികയില്‍ വന്ന ലേഖനങ്ങളെയും പിന്തുണച്ചില്ല. മത സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നും മറ്റ് സമൂഹങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു വിവിധ മതമേലധക്ഷ്യന്മാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്നതില്‍ അസൗകര്യം അറിയിച്ചിരുന്നു.
Post Your Comments