ദുബായ്: ഈ വർഷം യുഎഇയിൽ നടത്താനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിലുള്ള നിരാശ പരസ്യമാക്കി സഞ്ജു സാംസൺ. ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത് നിരാശജനകമാണെന്നും തിരഞ്ഞെടുപ്പ് ഒരു കളിക്കാരന്റെ നിയന്ത്രണത്തിലല്ലെന്നും സഞ്ജു പറഞ്ഞു.
‘ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ ഇനി അതിൽ ശ്രദ്ധ വ്യതിചലിപ്പിക്കില്ല. ഇപ്പോൾ എന്റെ എല്ലാ ശ്രദ്ധയും ഐപിഎല്ലിലാണ്. ടീമിലിടം നേടാനാകാതെ പോയത് വളരെ നിരാശജനകം തന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും ലോകകപ്പിൽ കളിക്കുന്നതും എല്ലാ കളിക്കാർക്കും ഒരു വലിയ സ്വപ്നമാണ്. ഞാൻ അത് വളരെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുക്കൽ ഒരു കളിക്കാരന്റെ നിയന്ത്രണത്തിലുള്ളതല്ല’ സഞ്ജു പറഞ്ഞു.
Read Also:- ലോകത്ത് മനുഷ്യർക്ക് സന്ദർശനം അസാധ്യമായ സ്ഥലങ്ങൾ: ഒളിഞ്ഞിരിക്കുന്നത് നിഗുഢമായ രഹസ്യങ്ങൾ!
ഇക്കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ വന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഐപിഎല്ലായിരുന്നു മറ്റൊരു പിടിവള്ളിയെങ്കിലും ടൂർണമെന്റിന്റെ രണ്ടാംപാദത്തിന് മുമ്പേ ടീം പ്രഖ്യാപനം വന്നത് നിർഭാഗ്യമായി. ഇഷാൻ കിഷനാണ് സഞ്ജുവിന്റെ സ്ഥാനത്ത് നറുക്ക് വീണത്.
Post Your Comments