ബംഗളൂരു: സഹപ്രവര്‍ത്തകയുമായി ബൈക്കില്‍ പോകുകയായിരുന്ന യുവാവിന് നേരെ സദാചാര ഗുണ്ടാക്രമണം. പര്‍ദ്ദ ധരിച്ച സ്ത്രീയുമായി എങ്ങോട്ടാണെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. യുവാവിന്റെ പരാതിയില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലായിരുന്നു സംഭവം. സഹപ്രവര്‍ത്തകയായ യുവതിയെ ബൈക്കില്‍ വീട്ടില്‍ കൊണ്ടാക്കുന്നതിന് പോകുകയായിരുന്നു യുവാവ്. തിരക്കേറിയ ഹൊസൂര്‍ റോഡില്‍ വച്ചായിരുന്നു സംഘം തടഞ്ഞത്. പര്‍ദ്ദ ധരിച്ച സ്ത്രീയുമായി എങ്ങോട്ട് പോകുകയാണ് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. നാണമില്ലേ എന്ന് ചോദിച്ച് യുവതിയോടും തട്ടിക്കയറി. ഭര്‍ത്താവിന്റെ നമ്പറില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബൈക്കില്‍ നിന്ന് യുവതിയെ ബലം പ്രയോഗിച്ച് ഇറക്കിയ സംഘം ഓട്ടോയിലാണ് പോകാന്‍ അനുവദിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. വര്‍ഗീയമായി അധിപേക്ഷിക്കുന്ന വീഡിയോ അക്രമികള്‍ തന്നെ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
Post Your Comments