KozhikodeNattuvarthaLatest NewsKeralaNews

‘ഡ്രൈവർ മോശമായി പെരുമാറി, ബസിൽ ഉണ്ടായിരുന്നവർ സഹായിച്ചില്ല: തന്നെ ഒരു സ്ത്രീയായി കൂട്ടാൻ കഴിയില്ലെന്ന് അവർ പറഞ്ഞു’

തനിക്ക് അനീതി നേരിടേണ്ടി വന്നപ്പോഴും സഹയാത്രക്കാരായ ആളുകള്‍ തന്നെ പിന്തുണച്ചില്ല

കോഴിക്കോട്: ബസ് ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായാതായി പോലീസില്‍ പരാതി നല്‍കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിൽ ഞായറാഴ്ച രാത്രിയാണ് പരാതിക്കിടയായ സംഭവം നടന്നത്. രാത്രി 8 മണിയോടെ കോഴിക്കോട് പൊയില്‍ക്കാവ് നിന്നും ബസ് കയറിയ തന്നെ ബസ് ഡ്രൈവര്‍ ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും നടക്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ബിന്ദു പറയുന്നു. തനിക്ക് ഇറങ്ങേണ്ടിയിരുന്ന വെസ്റ്റ്ഹില്‍ ബസ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്നും ബിന്ദു ആരോപിക്കുന്നു.

കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളില്‍ നിന്നും തനിക്ക് മുന്‍പും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ‘സംഘികളായിട്ടുള്ള ഡ്രൈവര്‍മാരില്‍ നിന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഈ ബസിലെ ഡ്രൈവറുടെ കൈയില്‍ രാഖിയുണ്ട്. കണ്ടക്ടറുടെ നെറ്റിയില്‍ കുറിയും ഉണ്ടായിരുന്നു. അവര്‍ സംഘപരിവാര്‍ അനുഭാവമുള്ള ആളുകളാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു’. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്നെടുത്ത വീഡിയോയില്‍ ബിന്ദു വ്യക്തമാക്കി.

പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്കാണ് മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്, അതാണ്‌ ഈ സർക്കാരിന്റെ പ്രത്യേകത: പിണറായി വിജയൻ

സുപ്രീംകോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ളയാളാണ് താനെന്നും എന്നാല്‍ താന്‍ ദളിത് ആയതിന്റെ പേരില്‍ കേരള പൊലീസ് സംരക്ഷണം നല്‍കാതിരിക്കുകയാണെന്നും ബിന്ദു ആരോപിച്ചു. ഇത്തരത്തില്‍ തനിക്ക് അനീതി നേരിടേണ്ടി വന്നപ്പോഴും സഹയാത്രക്കാരായ ആളുകള്‍ തന്നെ പിന്തുണച്ചില്ലെന്നും താന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ സ്ത്രീകള്‍ ഇങ്ങനെയല്ല എന്നാണ് അവര്‍ പറഞ്ഞതെന്നും ബിന്ദു അമ്മിണി പറയുന്നു. ഡ്രൈവര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതായും ബിന്ദു പറഞ്ഞു.

പിന്നീട് വെസ്റ്റ്ഹില്‍ എത്തിയപ്പോള്‍ ഇറങ്ങണം എന്ന് ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്താതെ വളരെ ദൂരം കഴിഞ്ഞാണ് നിര്‍ത്തിയതെന്നും ബിന്ദു പറഞ്ഞു. താന്‍ ഒരു സ്ത്രീയാണ്, രാത്രി ഒറ്റയ്ക്കാണ് എന്ന് പറഞ്ഞിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ലെന്നും തന്നെ ഒരു സ്ത്രീയായി കണക്കാക്കാന്‍ കഴിയില്ല എന്ന് അവര്‍ പറഞ്ഞതായും ബിന്ദു ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button