Latest NewsNewsInternational

നിലത്തു വീണപ്പോൾ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നു

കെയ്റോ: നിലത്തു വീണപ്പോൾ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നുവെന്ന് റിപ്പോർട്ട്‌. ഈജിപ്‍തിലാണ് ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. സംഭവത്തില്‍‌ അമ്മയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Also Read:ആന്ധ്രയില്‍ വീണ്ടും ജഗന്മോഹന്‍ സർക്കാർ? എഴിപത്തിയഞ്ചില്‍ എഴുപത്തിനാൽ സീറ്റും വൈഎസ്ആര്‍ തൂത്തുവാരി

45 ദിവസത്തോളം അമ്മയെ ആശുപത്രിയില്‍ പാര്‍പ്പിച്ച ശേഷം അവരുടെ മാനസിക നില പരിശോധിക്കാനും ബോധപൂര്‍വം കുഞ്ഞിനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ നവംബറില്‍ കേസിന്റെ വിചാരണ തുടങ്ങുകയുള്ളൂ എന്നും കോടതി പറഞ്ഞു.

തിരക്കിട്ട ജോലികൾക്കിടയില്‍ കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്ന് വീഴുകയായിരുന്നു. തുടർന്ന് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ദേഷ്യം സഹിക്കാനാവാതെ റിമോട്ട് കൊണ്ട് അടിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button