മസ്‌കറ്റ് : ഒമാന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ്, കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഒമാന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓമനിലെത്തിയതായിരുന്നു അദ്ദേഹം.
Read Also : സൗദിയിലേക്ക് വരാനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി
ഒമാനിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ സെന്ററിലെ പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Post Your Comments