റോം: കോവിഡ് ഗ്രീൻ പാസ് നീട്ടി ഇറ്റലി. എല്ലാ പൊതു, സ്വകാര്യ തൊഴിലിടങ്ങളിലും ഇനി ഗ്രീൻ പാസ് നിർബന്ധമാണ്. ഗ്രീൻ പാസ് നിർബന്ധമാക്കിയതിന് പിന്നാലെ കോവിഡ് വാക്‌സിനേഷൻ ബുക്കിംഗ് വർധിച്ചതായി അധികൃതർ അറിയിച്ചു.
ദേശീയ തലത്തിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 20 മുതൽ 40 ശതമാനം വരെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസിനായുള്ള ബുക്കിംഗിൽ വർധനവുണ്ടായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇറ്റലിയിലെ ഏകദേശം 41 ദശലക്ഷം ആളുകൾക്ക് ഇതുവരെ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 12 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 76 ശതമാനത്തോളം പേർക്കാണ് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും നൽകിയത്.
ശൈത്യകാലത്തിന് മുന്നോടിയായാണ് ഇറ്റലി ഗ്രീൻ പാസ് സ്വകാര്യ, പൊതു തൊഴിലിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത്.
Read Also: കെഎസ്ആര്‍ടിസിയുടെ നാശമാണ് സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും ആഗ്രഹിക്കുന്നതെന്ന് സിആര്‍ നീലകണ്ഠന്‍
Post Your Comments