കോട്ടയം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് പ്രതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കേസില്‍ പ്രതിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. ഉല്ലല ഓണിശ്ശേരി ലക്ഷം വീട് കോളനിയില്‍ അഖിലിനെയാണ് (ലങ്കോ) 20 വര്‍ഷം തടവിനു ശിക്ഷിക്കാനും 75,000 രൂപ പിഴ ഇടാനും അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജോണ്‍സണ്‍ ജോണ്‍ വിധിച്ചത്.
വൈക്കം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.ടി.റെജിമോനെയാണ് ആക്രമിച്ചത്. റെജിമോന്റെ ദേഹത്തു കയറിയിരുന്ന് കണ്ണുകളില്‍ വിരല്‍ കുത്തി ഇറക്കി. തൊണ്ടക്കുഴിയില്‍ കൈമുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. നെഞ്ചില്‍ കടിച്ചു മുറിച്ചു. പിന്നാലെ എത്തിയ പൊലീസ് സംഘമാണ് റെജിയെ രക്ഷിച്ചത്.
2012 ഒക്ടോബര്‍ ആറിനാണ് സംഭവം. വധശ്രമക്കേസില്‍ അഖിലിനെ അറസ്റ്റ് ചെയ്യാന്‍ റെജിമോന്‍ ഉള്‍പ്പെടെ പൊലീസ് സംഘം എത്തിയപ്പോഴാണ് പ്രതിയുടെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ റെജിമോന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നു റെജിമോന്‍ പറഞ്ഞു. ‘കടിച്ചുപറിച്ച പാടുകള്‍ ഇന്നും ദേഹത്തുണ്ട്. പിഴയായി വിധിച്ച 75,000 രൂപ പ്രതി നല്‍കിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കും’ റെജിമോന്‍ പറഞ്ഞു.
Post Your Comments