![](/wp-content/uploads/2021/09/charanjith.jpg)
ചണ്ഡീഗഢ്: നിരവധി ട്വിസ്റ്റുകള്‍ക്ക് ശേഷം ചരണ്‍ജിത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ചരണ്‍ജിത് സിങ് ചന്നിയെ നേതാവായി തിരഞ്ഞെടുത്തത്. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് പുതിയ മുഖ്യമന്ത്രിയുടെ പേര് പുറത്തുവിട്ടത്. പഞ്ചാബിന്റെ ചരിത്രത്തില്‍ ഒരു ദലിത് സിഖുകാരന്‍ മുഖ്യമന്ത്രിയാവുന്നത് ഇതാദ്യമാണ്.
Read Also : പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നു : അമേരിക്കയ്‌ക്കെതിരെ വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍
ആഭ്യന്തര കലഹത്തിന്റെ ഭാഗമായി അമരീന്ദര്‍ സിങ് രാജിവച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഒഴിവ് വന്നത്. നിലവില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ചന്നി. ഇന്ന് ഉച്ച വരെ സുഖ്ജീന്ദര്‍ രണ്‍ധാവ മുഖ്യമന്ത്രിയായേക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ആഭ്യന്തര അഭിപ്രായവ്യത്യാസം പരമാവധി ഒഴിവാക്കുന്നതായിരിക്കണം തീരുമാനമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതുപ്രകാരമാണ് ചരണ്‍ജിത് സിങ് ചന്നയ്ക്ക് നറുക്ക് വീണത്.
ചാംകൗര്‍ സാഹിബ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ചരണ്‍ജിത്ത് മൂന്നുവട്ടം എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് ഭരണതലത്തില്‍ കോണ്‍ഗ്രസ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ദലിത് മുഖ്യമന്ത്രിയെത്തുന്നതോടെ ദലിത്, സിഖ് വോട്ടുകള്‍ നേടാനാകുമെന്ന് നിരീക്ഷണമുണ്ട്.
Post Your Comments