ഇസ്ലാമാബാദ്: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കൊപ്പം നിന്ന പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്കയ്ക്കെതിരെ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്ത് എത്തിയത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തില്‍ കൂടെ നിന്നതിന് പഴി കേട്ടത് മുഴുവന്‍ പാകിസ്ഥാനായിരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
Read Also : അധികം താമസിയാതെ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും, താലിബാന്‍വല്‍ക്കരണം ശക്തം : അല്‍ഫോണ്‍സ് കണ്ണന്താനം
അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയതിനുശേഷം അമേരിക്കന്‍ സെനറ്റര്‍മാര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തിയത് വേദനിപ്പിച്ചെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാനെ പാകിസ്ഥാന്‍ സഹായിക്കുന്നെന്ന് അമേരിക്കയുടെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
സെനറ്റര്‍മാര്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ഒരു പാകിസ്ഥാനി എന്ന നിലയില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും, പരാജയത്തിന് പാകിസ്ഥാനെ കുറ്റം പറയുന്നത് കേട്ടിരിക്കുക എന്നത് വേദനാജനകമായ കാര്യമാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
Post Your Comments