Latest NewsUAENewsInternationalGulf

അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തണമെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: അവസാന തീയതി നാളെ

അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട അവസാന തീയതി നാളെ. അബുദാബിയിലുള്ളവർക്ക് അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2021 സെപ്റ്റംബർ 20 ന് മുൻപായി കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: മൂന്നാം ഡോസ് കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് ബ്രിട്ടൻ

സിനോഫാം വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. സിനോഫാം കോവിഡ് വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി കമ്മിറ്റി 2021 സെപ്റ്റംബർ 20 വരെ അധിക സമയം അനുവദിച്ചിരുന്നു.

ഇത്തരം വ്യക്തികൾക്ക് സെപ്റ്റംബർ 20-ന് ശേഷം ഇവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ അൽഹൊസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കില്ലെന്ന് കമ്മിറ്റി അറിയിച്ചു. അബുദാബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് അൽഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. സമയപരിധി അവസാനിക്കാനിരിക്കെ ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള തിരക്കിലാണ്.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,549 വാക്‌സിൻ ഡോസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button