ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുതലെടുക്കാന്‍ ആംആദ്മി പാര്‍ട്ടി. പഞ്ചാബില്‍ കോണ്‍ഗ്രസ് നാമവശേഷമായെന്ന് ആംആദ്മി ദേശീയ വക്താവും എം.എല്‍.എയുമായ രാഗവ് ചദ്ദ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ജനങ്ങള്‍ അവരുടെ വിലപ്പെട്ട സമ്മതിദാനവകാശം കോണ്‍ഗ്രസിന് വേണ്ടി പാഴാക്കരുത്. അധികാരത്തോടുളള ആസക്തിയാണ് കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ചത്. അവര്‍ ആത്മഹത്യാ മുനമ്പിലാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് അപ്രസക്തമാണ് ‘- രാഗവ് ചദ്ദ വ്യക്തമാക്കി.
Read Also: കോവിഡ് പരിശോധനാ ഫലമില്ലാതെ ഇനി അബുദാബിയിൽ പ്രവേശിക്കാം: പുതിയ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ രൂക്ഷ പ്രതികരണമാണ് അമരീന്ദര്‍ രാജിക്ക് ശേഷം നടത്തിയത്. പാര്‍ട്ടിക്കുള്ളില്‍ താന്‍ അവഹേളിതനായെന്നും രണ്ടു മാസത്തിനുള്ളില്‍ മൂന്ന് തവണയാണ് സിഎല്‍പി യോഗം വിളിച്ചതെന്നും അമരീന്ദര്‍ പറഞ്ഞു. ‘തന്റെ മേല്‍ ഹൈക്കമാന്റിനും സംശയം തോന്നി. ഭാവി രാഷ്ട്രീയം എന്താണെന്ന് തീരുമാനിച്ചിട്ടില്ല. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കും’- അമരീന്ദര്‍ വ്യക്തമാക്കി.
Post Your Comments