USALatest NewsNewsInternational

65 വയസിന് മുകളിലുള്ളവർക്ക് കോവിഡ് ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്ത് അമേരിക്ക

വാഷിംഗ്ടൺ: 65 വയസിന് മുകളിലുള്ളവർക്ക് കോവിഡ് ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്ത് അമേരിക്ക. യുഎസ് മെഡിക്കൽ എക്‌സ്‌പേർട്ട് സമിതിയാണ് ഇക്കാര്യം ശുപാർശ ചെയ്തിരിക്കുന്നത്.

Read Also: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ കൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കുവേണ്ടി മാലിന്യ ശേഖരണം നടത്താന്‍ എംഡി

അതേസമയം അമേരിക്കയിൽ 16 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന ഫൈസറിന്റെ നിർദ്ദേശത്തെ സമിതി അംഗീകരിച്ചില്ല. 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവർക്കും മാത്രം ബൂസ്റ്റർ ഡോസ് നൽകിയാൽ മതിയെന്നാണ് സമിതിയുടെ ശുപാർശ.

ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് ഉപദേശം നൽകുന്ന പുറത്തുനിന്നുള്ള ആരോഗ്യവിദഗ്ദർ ഉൾപ്പെടുന്ന കമ്മിറ്റിയുടേതാണ് ശുപാർശ. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന തീരുമാനത്തിനെതിരെ 16 പേർ വോട്ടു ചെയ്തപ്പോൾ രണ്ടു പേർ മാത്രമാണ് അനുകൂലിച്ചത്. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് മാത്രം കോവിഡ് ബൂസ്റ്റർ നൽകിയാൽ മതിയെന്ന തീരുമാനം അംഗീകരിക്കുകയായിരുന്നു. കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.

Read Also: ‘ജയിൽ ചാടിയത് ഭാര്യയെ കാണാൻ’: സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button