ന്യൂഡൽഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2022 മാര്‍ച്ച് വരെയാണ് നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ നിയമപ്രകാരമുള്ള പിഴ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 മുതല്‍ 2022 മാര്‍ച്ച് 31 വരെയും നീട്ടി.
Also Read: മകന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് പിതാവ്
അതേസമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ യൂണിവേഴ്സൽ അക്കൗണ്ട് നന്പർ (യുഎഎൻ നന്പർ) ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഒന്നായിരുന്നു. സെപ്റ്റംബർ ഒന്നിനു മുൻപായി ബന്ധിപ്പിക്കാത്ത അംഗങ്ങളുടെ ഇപിഎഫുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യവും തടസപ്പെട്ടു. ഇപിഎഫ്ഒ പോർട്ടലിൽ ആധാർ ബന്ധിപ്പിക്കുന്നതുവരെ ജീവനക്കാരനു പിഎഫ് തുക ലഭിക്കില്ല.
പിഎഫുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന മുന്നറിപ്പ് നൽകിയിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്ത തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്കു തൊഴിലുടമയ്ക്കു പിഎഫ് വിഹിതം അടയ്ക്കാനും ഇനി സാധിക്കില്ല. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇപിഎഫുമായി ബന്ധപ്പെട്ട എല്ലാ ആനൂകൂല്യങ്ങളും ലഭിക്കുന്നതിനു പിഎഫ് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്നാണ് പുതിയ ചട്ടം.
Post Your Comments