കൊല്ലം: ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിലൂടെ ഗര്‍ഭസ്ഥശിശു മരിച്ചെന്ന പരാതിയില്‍ മറുപടിയുമായി എസ്എടി ആശുപത്രി. ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് എസ്എടി ആശുപത്രി വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയ യുവതിയോട് അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ലെന്ന് എസ്എടി ആശുപത്രി പറയുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. ലേബര്‍ റൂമിലേക്ക് കയറാനായി നിര്‍ദ്ദേശം കൊടുത്തെങ്കിലും അത് ലംഘിച്ച് യുവതിയും ഭര്‍ത്താവും തിരികെ പോകുകയായിരുന്നെന്ന് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പാരിപ്പള്ളി സ്വദേശിനിയായ യുവതിയാണ് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സുഖമില്ലാതായതിനെ തുടര്‍ന്ന് മൂന്ന് ആശുപത്രികളില്‍ പോയെങ്കിലും ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് യുവതിയുടെ കുടുംബം പറയുന്നു. ആദ്യം പരവൂര്‍ നെടുങ്ങോലം രാമ റാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലാണ് പോയത്. തുടര്‍ന്ന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. പ്രശ്‌നമില്ലെന്ന് പറഞ്ഞ് ആശുപത്രികളില്‍ നിന്ന് തിരിച്ചയച്ചു. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്.
Post Your Comments