തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. സെപ്റ്റംബറിൽ തന്നെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ ടൈം ടേബിള്‍ അടുത്തായാഴ്ച പുറത്തിറക്കിയേക്കും. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.
Also Read: എല്ലാ സര്‍വീസുകളും ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്‌ആര്‍ടിസി
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. ‘പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടും ആശങ്ക വേണ്ട. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം’- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണിയും, സ്കൂള്‍ ബസുകളുടെ സര്‍വീസും ഉള്‍പ്പടെയുള്ള ജോലികള്‍ അദ്ധ്യാപക രക്ഷാകര്‍തൃസമിതിയുടെ സഹായത്തോടെ നടപ്പാക്കുമെന്നും മുഹമ്മദ് ഹനീഷ് ഒരു സ്വാകാര്യ ചാനലിനോട് പറഞ്ഞു.
Post Your Comments