Latest NewsKeralaNews

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിര പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 11 മണി മുതലാണ് വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റിന് വിവരങ്ങൾ പരിശോധിക്കാൻ സാധിക്കുക. ജൂൺ 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കുവാൻ സാധിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫസ്റ്റ് അലോട്ട്മെന്റ് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന പ്രിന്റുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം എത്തേണ്ടതാണ്.

ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിര പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം, മറ്റു ഓപ്ഷനുകൾ ആവശ്യമായ വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും നിർദിഷ്ട സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. 3,02,353 സീറ്റുകളിലേക്കാണ് മെറിറ്റ് പ്രവേശനം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റും നാളെ നടക്കുന്നതാണ്.

Also Read: വീടിന് മുന്നിൽ വച്ച് കാറിടിച്ച് 13കാരൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button