കാലിഫോർണിയ: ലോസ് ആഞ്ചലസിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലോസ് ആഞ്ചലസിൽ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
ലോസ് ആഞ്ചൽസിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം ഉണ്ടായത്. കാർസൺ, ലോമിറ്റ, ടോറൻസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാർസണിൽ നിന്ന് 25 കിലോമീറ്റർ തെക്കായി 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ വാഹനങ്ങളും ഹെലികോപ്ടറ്റുകളും ഭൂചലനം ഉണ്ടായ മേഖലകളിൽ പട്രോളിംഗ് നടത്തുന്നുണ്ട്.
Post Your Comments