ദുബായ് : ഐ.പി.എൽ പതിനാലാം സീസൺ നാളെ പുനരാരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. യുഎഇ സമയം വൈകീട്ട് ആറിന് ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
Read Also : കുവൈറ്റിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
സ്റ്റേഡിയങ്ങളിലെ ടിക്കറ്റ് നിരക്ക് പുറത്തുവന്നു. ഏറ്റവും കുറവ് അബൂദബിയിലാണ്, 60 ദിർഹം. ദുബൈയിലും ഷാർജയിലും ഏറ്റവും കുറഞ്ഞ നിരക്ക് 200 ദിർഹമാണ്. പല മത്സരങ്ങൾക്കും പല രീതിയിലാണ് ടിക്കറ്റ് നിരക്ക്. ഇംഗ്ലണ്ടിലെ പര്യടനത്തിന് ശേഷം യു.എ.ഇയിൽ എത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ ക്വാറന്റീന്‍ പൂർത്തിയാക്കിയ ശേഷം പരിശീലനം തുടങ്ങി. ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ് യു.എ.ഇയിൽ നടക്കുന്നത്.
വാക്സിനെടുത്തവർക്ക് മാത്രമാണ് എല്ലാ സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം. അബൂദബിയിലും ഷാർജയിലും മത്സരം കാണാൻ എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. അതേസമയം, ദുബായ് സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് കോവിഡ് പരിശോധന ഫലം ആവശ്യമില്ല.
ഷാർജയിലും അബൂദബിയിലും അൽഹുസ്ൻ ആപ്പിൽ പച്ച സിഗ്നൽ ലഭിക്കണം. ഷാർജയിൽ 16 വയസിൽ താഴെയുള്ളവർക്ക് വാക്സിനേഷനും കോവിഡ് പരിശോധനയും നിർബന്ധമില്ല. ദുബൈയിൽ 12 വയസിൽ താഴെയുള്ളവർക്കാണ് ഇളവ്. അബൂദബിയിൽ 12 – 15 വയസിനിടയിൽ ഉള്ളവർക്ക് വാക്സിനേഷൻ നിർബന്ധമില്ലെങ്കിലും കോവിഡ് പരിശോധന ഫലം നിർബന്ധമാണ്. 12 വയസിൽ താഴെയുള്ളവർക്ക് രണ്ടും നിർബന്ധമില്ല.
Post Your Comments