Latest NewsUAENewsInternationalGulf

ഐ.പി.എൽ മാമാങ്കം നാളെ പുനരാരംഭിക്കും : യു എ ഇയിലേക്ക് ക്രിക്കറ്റ് ആരാധകരുടെ ഒഴുക്ക് തുടരുന്നു

ദുബായ് : ഐ.പി.എൽ പതിനാലാം സീസൺ നാളെ പുനരാരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്​ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. യുഎഇ സമയം വൈകീട്ട് ആറിന്​ ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്​ മത്സരം.

Read Also : കുവൈറ്റിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം 

സ്​റ്റേഡിയങ്ങളിലെ ടിക്കറ്റ്​ നിരക്ക്​ പുറത്തുവന്നു. ഏറ്റവും കുറവ്​ അബൂദബിയിലാണ്​, 60 ദിർഹം. ദുബൈയിലും ഷാർജയിലും ഏറ്റവും കുറഞ്ഞ നിരക്ക്​ 200 ദിർഹമാണ്​. പല മത്സരങ്ങൾക്കും പല രീതിയിലാണ് ​ടിക്കറ്റ്​ നിരക്ക്​. ഇംഗ്ലണ്ടിലെ പര്യടനത്തിന്​ ശേഷം യു.എ.ഇയിൽ എത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ ക്വാറന്റീന്‍ പൂർത്തിയാക്കിയ ശേഷം പരിശീലനം തുടങ്ങി. ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ്​ യു.എ.ഇയിൽ നടക്കുന്നത്​.

വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ എല്ലാ സ്​റ്റേഡിയങ്ങളിലേക്കും പ്രവേശനം​. അബൂദബിയിലും ഷാർജയിലും മത്സരം കാണാൻ എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ പരിശോധനാ ഫലം ഹാജരാക്കണം. അതേസമയം, ദുബായ് സ്​റ്റേഡിയത്തിൽ എത്തുന്നവർക്ക്​ കോവിഡ്​ പരിശോധന ഫലം ആവശ്യമില്ല.

ഷാർജയിലും അബൂദബിയിലും അൽഹുസ്​ൻ ആപ്പിൽ പച്ച സിഗ്​നൽ ലഭിക്കണം. ഷാർജയിൽ 16 വയസിൽ താഴെയുള്ളവർക്ക്​ വാക്​സിനേഷനും കോവിഡ്​ പരിശോധനയും നിർബന്ധമില്ല. ദുബൈയിൽ 12 വയസിൽ താഴെയുള്ളവർക്കാണ്​ ഇളവ്​. അബൂദബിയിൽ 12 – 15 വയസിനിടയിൽ ഉള്ളവർക്ക്​ വാക്​സിനേഷൻ നിർബന്ധമില്ലെങ്കിലും കോവിഡ്​ പരിശോധന ഫലം നിർബന്ധമാണ്​. 12 വയസിൽ താഴെയുള്ളവർക്ക്​ രണ്ടും നിർബന്ധമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button