COVID 19Latest NewsNewsIndia

പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തിന് തീവ്രത കുറയും: ഗഗന്‍ദീപ് കംഗ്

ന്യൂഡൽഹി : കോവിഡിന്റെ പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തിന്‍റെ അത്രയും തീവ്രതയുണ്ടാകില്ലെന്ന് പ്രമുഖ വാക്സിനോളജിസ്റ്റ് ഗഗന്‍ദീപ് കംഗ്.
പുതിയ വകഭേദങ്ങളെ നേരിടാന്‍ ശേഷിയുള്ള വാക്സിനുകള്‍ നിര്‍മിക്കുകയും നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് കോവിഡ് പ്രതിരോധത്തില്‍ വേണ്ടതെന്നും കംഗ് അഭിപ്രായപ്പെട്ടു.

Read Also  :  ‘പാലായിലെ വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി’: വിഎന്‍ വാസവനെതിരെ സമസ്ത ലേഖനം

‘ഇന്ത്യയിലെ വാക്സിന്‍ ഇന്‍ഡസ്ട്രി വളരെ മികച്ച രീതിയിലാണ് കോവിഡിനെതിരെ പോരാടുന്നത്. പക്ഷെ നമുക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. നമ്മള്‍ കോവിഡിനെ കീഴടക്കിയിട്ടില്ല, അത്ര പെട്ടന്ന് നമുക്ക് ഇതിന് കീഴടക്കാനാകില്ല’- ഗഗന്‍ദീപ് കംഗ് പറഞ്ഞു. ലൈഫ് സയന്‍സ് കോണ്‍ക്ലേവില്‍ പങ്കെടുക്കവേയായിരുന്നു വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പ്രൊഫസറായ ഗഗന്‍ദീപ് കംഗിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button