Latest NewsNewsInternationalUK

യുകെയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: മുന്നറയിപ്പ് നൽകി വിദഗ്ധർ

ലണ്ടൻ: യുകെയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത സാധ്യത. മെറ്റ് ഓഫീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പവർ കട്ടിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: ‘രാഹുൽ ഗാന്ധി ഈ വീടിന്റ്റെ ഐശ്വര്യം’ -ബിജെപി: കോൺഗ്രസിനെതിരെ പരിഹാസവുമായി വൈറൽ പോസ്റ്റ്

സെപ്റ്റംബർ ടോറന്റിന്റെ ആഘാതം നേരിടാൻ ഒരുങ്ങവെയാണ് മഴയെത്തുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ പൊതുഗതാഗത തടസങ്ങൾക്കും റദ്ദാക്കലുകൾക്കും സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. മഴ പെയ്യുന്ന മേഖലകളിൽ പവർ കട്ടിനും, മറ്റ് സേവനങ്ങൾ തടസപ്പെടാനും ഇടയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. കുറഞ്ഞ സമയം കൊണ്ട് 30 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യുന്നതിനാൽ വെള്ളപ്പൊക്കവും, ഗതാഗത തടസവും നേരിടാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈസ്റ്റ് ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം മേഖലകളിലും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ആഴ്ചയുടെ പകുതിയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: കുടുംബത്തെയും കൂട്ടുകാരെയും സൗജന്യമായി അബുദാബി ചുറ്റിക്കാണിക്കാൻ ഇതാ ഒരവസരം: അറിയാം വിശദ വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button