Latest NewsNewsIndiaBusiness

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി വീണ്ടും നീട്ടി. ഈ മാസം 30-ന് അവസാനിക്കാനിരിക്കെയാണ് 2022 മാർച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.

ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് പാൻ നിർബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സേവനം പൂർത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button