ബെംഗളൂരു : കർണാടക വിശ്വാസ വോട്ടെടുപ്പ് നടന്നില്ല.വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ പറഞ്ഞ സമയം അവസാനിച്ചു. ഉച്ചയ്ക്ക് 1:30 ന് മുമ്പ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവര്‍ണറുടെ ആവശ്യം സ്പീക്കര്‍ തള്ളി. ചര്‍ച്ച തീരാതെ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു. സഭ മൂന്ന് മണിവരെ നിര്‍ത്തിവെച്ചു. സ്പീക്കര്‍ ഗവര്‍ണറെ കണ്ടേക്കും.
ബി.ജെ.പി സംഘം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍, സ്പീക്കര്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ തന്നെ വിശ്വാസവോട്ട് നടത്തണമെന്നായിരുന്നു സന്ദേശം. എന്നാല്‍. സ്പീക്കര്‍ ഇത് നിരാകരിച്ചാണ് ഇന്നലെ, സഭ പിരിഞ്ഞത്. രാത്രിയിൽ ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കത്തു നൽകി.വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ലഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു.
Post Your Comments