ആലുവ: കാലടിയില്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. നടത്തിപ്പുകാരന് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന് (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന് (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര് തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
കാലടിയില്‍ മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിരീക്ഷണത്തിലായിരുന്നു ലോഡ്ജും പരിസരവും. പ്രതികളോടൊപ്പം ഉണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിനായിരത്തോളം രൂപയാണ് പ്രതികള്‍ ഇടപാടുകാരില്‍ നിന്ന് വാങ്ങിയിരുന്നതെന്ന് സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.
Post Your Comments