Latest NewsNewsInternational

അഫ്‌ഗാനിസ്ഥാനിൽ സ്ഫോടന പരമ്പര: താലിബാന്‍ തമ്മിലടിയിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അമേരിക്കയുടെ പിന്മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ മരണം റിപ്പോര്‍ട്ട് ചെയ്ത ആദ്യ സ്‌ഫോടനമാണ് ശനിയാഴ്ചത്തേത്ത്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലബാദില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായതെന്നും പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്നും താലിബാന്‍ അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയുടെ പിന്മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ മരണം റിപ്പോര്‍ട്ട് ചെയ്ത ആദ്യ സ്‌ഫോടനമാണ് ശനിയാഴ്ചത്തേത്ത്. ആക്രമണത്തിന്റെ കാരണം കണ്ടെത്താനും നാശനഷ്ടം കണക്കാക്കാനും അന്വേഷണം നടന്നുവരികയാണെന്ന് താലിബാൻ അറിയിച്ചു.

രാജസ്ഥാനിൽ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നു: എംഎല്‍എ കനയ്യലാൽ നിയമസഭയിൽ

സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാനുള്ളിലെ തമ്മിലടിയാണെന്നാണ് നിഗമനം. സംശയം. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ആഭ്യന്തര കലഹത്തിന്റെ ഭാഗമാണ് സ്ഫോടനമെന്ന് റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button