
രാജസ്ഥാൻ: ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നതായി ആരോപണം. രാജസ്ഥാനിലെ മാല്‍പുരയിലാണ് സംഭവം. മാല്‍പുര എംഎല്‍എ കനയ്യലാലാണ് നിയമസഭയില്‍ ലാന്‍ഡ് ജിഹാദ് പരാമര്‍ശം ഉന്നയിച്ചത്. പ്രശ്‌നബാധിത മേഖലയായ മാല്‍പുരയിൽ 1950 മുതല്‍ വര്‍ഗീയ-സമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഈ പ്രദേശത്ത് ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശത്തെ ഹിന്ദുക്കളുടെ ഭൂമിയും വീടും ഉയര്‍ന്ന വില നല്‍കി സ്വന്തമാക്കാന്‍ മുസ്ലീങ്ങള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ ഇരട്ടി വില നല്‍കിയാണ് അനധികൃതമായി ഭൂമി വാങ്ങുന്നതെന്നും ഇങ്ങനെ വാങ്ങിയ വീടുകളില്‍ താമസം തുടങ്ങി അയല്‍വാസികളായ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എംഎല്‍എ ചൂണ്ടിക്കാണിച്ചു. അനധികൃത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും എംഎല്‍എ ആരോപിച്ചു.
തിരിച്ചു വിളിക്കാന്‍ അവര്‍ കാണിച്ച മാന്യതയില്‍ എനിക്ക് മതിപ്പു തോന്നി: സന്ദീപ് ജി വാര്യര്‍
ഹിന്ദുക്കളായ പെൺകുട്ടികൾക്കെതിരെ ആക്ഷേപകരമായ സംഭാഷണങ്ങളും പ്രവർത്തികളും ചെയ്യാൻ ഒരുങ്ങുകയാണെന്നും അതിനാൽ സ്ഥലത്തുനിന്നും ഹിന്ദു കുടുംബങ്ങൾ പലായനം ചെയ്യുകയാണെന്നും കനയ്യലാൽ പറഞ്ഞു. ജനങ്ങൾ മാല്‍പുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സമീപിച്ച് പരാതി നല്‍കിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ലെന്നും എംഎല്‍എ ആരോപിച്ചു.
Post Your Comments