ThiruvananthapuramLatest NewsKeralaNews

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: മികച്ച വിജയവുമായി 67 ജനപ്രതിനിധികള്‍

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ മികച്ച വിജയവുമായി 67 ജനപ്രതിനിധികള്‍. 2021 ജൂലായില്‍ നടന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷ പരീക്ഷയിലാണ് ഇവർ വിജയിച്ചത്.
ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ വിജയിച്ചത്.

Also Read: ആരോഗ്യവകുപ്പിന്റെ വീഴ്ച: കോവിഡ് ബാധിച്ച്‌ മരിച്ച വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ, ആരോപണവുമായി കുടുംബം

മലപ്പുറം ജില്ലയില്‍ 13 സ്ത്രീകളും 6 പുരുഷന്‍മാരുമുള്‍പ്പെടെ 19 ജനപ്രതിനിധികള്‍ ഉന്നതപഠനത്തിന് അര്‍ഹതനേടി. പാലക്കാട് ജില്ലയില്‍ വിജയിച്ച 11 ജനപ്രതിനിധികളും സ്ത്രീകളാണ്. വിജയികളായ 67 ജനപ്രതിനിധികളില്‍ 53 സ്ത്രീകളും 14 പുരുഷന്‍മാരുമാണുള്ളത്. 31 ഗ്രാമപഞ്ചായത്ത് മെംമ്പർമാർ, 2 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, ഒരു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, 7 ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ വിജയിച്ചവരില്‍ ഉള്‍പ്പെടും.

11 ബ്ലോക്ക് പഞ്ചായത്ത് മെംമ്പർമാർ, രണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരും വിജയിച്ച ജനപ്രതിനിധികളില്‍ ഉള്‍പ്പെടും. തിരുവനന്തപുരം,തൃശൂര്‍ എന്നിവിടങ്ങളിലെ രണ്ട് ജില്ലാപഞ്ചായത്തംഗങ്ങളും വിജയിച്ചിട്ടുണ്ട്. രണ്ട് നഗരസഭാ കൗണ്‍സിലര്‍മാരും ഒരു നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും വിജയിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ 5 മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരും എറണാകുളം പെരുമ്ബാവൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഒരു കൗണ്‍സിലറും വിജയിച്ചവരില്‍ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button