ErnakulamKeralaNattuvarthaLatest NewsNewsIndia

40000 പേർക്ക് തൊഴിൽ: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്‌സ്

വ്യവസായം ആരംഭിക്കുന്നതിന് തെലങ്കാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്‌സ്. പദ്ധതിയിലൂടെ 22000 പേര്‍ക്ക് നേരിട്ടും 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ആകെ തൊഴിലവസരങ്ങളില്‍ 85 ശതമാനവും വനിതകള്‍ക്കാണ് മുൻഗണന ലഭിക്കുക.

കിറ്റെക്‌സ് ഗ്രൂപ്പും തെലങ്കാന സര്‍ക്കാരും തമ്മില്‍ രണ്ട് പ്രധാന പദ്ധതികളിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വാറങ്കലില്‍ മെഗാ ടെക്‌സ്റ്റൈല്‍സ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിലെ വ്യവസായം ആരംഭിക്കുക. വ്യവസായം ആരംഭിക്കുന്നതിന് തെലങ്കാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്നും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കി.

രാമക്ഷേത്ര നിര്‍മ്മാണം: 115 രാജ്യങ്ങളില്‍ നിന്ന് വിശുദ്ധജലം എത്തിച്ചു, ശേഖരിക്കുന്നത് 192 രാജ്യങ്ങളിലെ ജലം

നേരത്തെ, കേരളത്തില്‍ വ്യവസായ അനുകൂലമന്തരീക്ഷമില്ലെന്ന് സാബു എം ജേക്കബ് ആക്ഷേപമുയര്‍ത്തിയിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കിറ്റെക്‌സില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനകളില്‍ പ്രതിഷേധിച്ച് കേരളത്തിലെ 3500 കോടിയുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കിറ്റെക്‌സ് പദ്ധതി തെലങ്കാനയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button