Latest NewsNewsIndia

‘രാജ്യത്തെ എനിക്ക് കൂടുതൽ ശക്തമാക്കുകയും സുരക്ഷിതമാക്കുകയും വേണം’: ബിജെപിക്കെതിരെ മമതാ ബാനർജി

ഈ വർഷം ആദ്യം പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമതാ ബാനർജി പരാജയപ്പെട്ടിരുന്നു

ന്യൂഡൽഹി : ബിജെപിക്കെതിരെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ മമതാ ബാനർജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂർ മണ്ഡലത്തെ അവർ പാകിസ്ഥാനാക്കുമെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടി നൽകുകയായിരുന്നു മമതാ ബാനർജി.

‘ബിജെപിയുടെ നയങ്ങളും രാഷ്ട്രീയവും എനിക്ക് ഇഷ്ടമല്ല. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് മാത്രമാണ് അവരുടെ നയം. നന്ദിഗ്രാമിൽ അവർ പറഞ്ഞു അത് പാകിസ്ഥാനാകുമെന്ന്, ഇപ്പോൾ ഭബാനിപൂരിലും അത് തന്നെ പറയുന്നു. ഇത് ലജ്ജാകരമാണ്. എനിക്ക് എന്റെ രാജ്യത്തെ ശക്തമാക്കുകയും സുരക്ഷിതമാക്കുകയും വേണം. ഇന്ത്യയെ മറ്റൊരു താലിബാൻ ആക്കുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. എന്റെ രാജ്യത്തെ പാകിസ്ഥാനാക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല’- മമത പറഞ്ഞു.

Read Also  :  റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയർമാനുമായ ഡോ കെആർ വിശ്വംഭരൻ അന്തരിച്ചു

ഈ വർഷം ആദ്യം പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ബിജെപിയുടെ സുവേന്ദു അധികാരിയോട് മമതാ ബാനർജി പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഭബാനിപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button