Latest NewsNewsInternational

താലിബാനെ ഭയന്ന് നാടു വിട്ട അഫ്ഗാന്‍ സ്ത്രീകളെയും കുട്ടികളെയും താലിബാന് തന്നെ വിട്ട് കൊടുത്ത് പാക്കിസ്ഥാന്റെ ക്രൂരത

ദരിദ്രമേഖലകളില്‍ നിന്നും നഗരപ്രദേശങ്ങളില്‍ നിന്നും താലിബാന്‍ ഇറക്കിവിട്ടവരാണ് ഇവരില്‍ ഭൂരിഭാഗം പേരും

കാബൂള്‍: താലിബാന്റെ കൂട്ടക്കുരുതിയില്‍ ഭയന്ന് നാടുവിട്ട അഫ്ഗാനിസ്ഥാന്‍ പൗരന്മാരെ ഭീകരര്‍ക്ക് തന്നെ വിട്ടുകൊടുത്ത് പാക്കിസ്ഥാന്‍. അതിര്‍ത്തി കടന്നെത്തിയ കുട്ടികളും സ്ത്രീകളുമടങ്ങുന്ന 200 അംഗ സംഘത്തെയാണ് പാക്ക് സൈന്യം തിരികെ താലിബാന് കൈമാറിയത്. താലിബാനോട് കൂറില്ലാത്ത അഫ്ഗാന്‍ പൗരന്മാരോട് യാതൊരു ദയയുമില്ലാതെയാണ് പാക് സൈനികര്‍ പെരുമാറുന്നത്. കൂട്ടക്കൊല ഭയന്ന് ആഗസ്റ്റ് മാസത്തില്‍ ആരംഭിച്ച നീണ്ട പലായനത്തിനിടെ പലരും വെള്ളം പോലും കിട്ടാതെ വലയുകയാണ്. ദരിദ്രമേഖലകളില്‍ നിന്നും നഗരപ്രദേശങ്ങളില്‍ നിന്നും താലിബാന്‍ ഇറക്കിവിട്ടവരാണ് ഇവരില്‍ ഭൂരിഭാഗം പേരും.

അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പലതവണ പാക്കിസ്ഥാന്‍ അതിര്‍ത്തി അടച്ചത്. അതേസമയം പാക്കിസ്ഥാന്‍ തിരികെ അയച്ചവരെ താലിബാന്‍ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അഭയാര്‍ത്ഥികള്‍ക്കായി പ്രത്യേകം ക്യാമ്പുകളോ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷേഖ് റഷീദ് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്പിന്‍ ബോള്‍ദാകിലും ചമനിലും അതിര്‍ത്തി കടന്ന് കുട്ടികളും സ്ത്രീകളുമടങ്ങുന്ന 200 അംഗ സംഘം എത്തിയത്. തുടര്‍ന്ന് ഇവരെ തിരികെ അയയ്ക്കുകയായിരുന്നു.

താലിബാന്‍ ആക്രമണം തുടങ്ങിയ ശേഷം നാലു ലക്ഷം അഫ്ഗാനികളാണ് വീട് വിട്ട് പലായനം ചെയ്തത്. കൂടാതെ 20 ലക്ഷത്തോളം ജനത സ്വന്തം രാജ്യത്ത് പലയിടത്തായി അലയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button