കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ എടിഎമ്മുകളിൽ നിന്ന് പണം തട്ടിയ പിടിയിലായ പ്രതികൾക്കെതിരെ കേരളത്തിലെ മറ്റ് ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കാസർകോട് സ്വദേശിയായ അബ്ദുള്‍ സമദാനി ( 32 ), മുഹമ്മെദ് നജീബ് (28), മുഹമ്മെദ് നുമാന്‍ (37) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മാസം രണ്ടിനാണ് ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ കാർഡുകൾ ഉപയോഗിച്ച് സംഘം പണം തട്ടിയത്. കേരള ബാങ്കിന്‍റെ മാങ്ങാട്ടുപറമ്പ് പിലാത്തറ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നും 40,000 ത്തോളം രൂപയാണ് പ്രതികള്‍ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നാല് എടിഎം കൗണ്ടറുകളില്‍ നിന്നും പ്രതികള്‍ പണം പിന്‍വലിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറത്ത് വൻ ലഹരി വേട്ട: രണ്ടര കോടി രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി, നാല് പേർ അറസ്റ്റിൽ
എടിഎം കൗണ്ടറുകളില്‍ സ്കിമ്മര്‍ പോലുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ച് ഉടമകളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പ്രതികൾ പിന്നീട് ഇവ ഉപയോഗിച്ച് വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ സ്ഥിരം രീതിയാണ് ഇതെന്നും പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ശേഷം പ്രതികൾക്കെതിരെ കൂടുതല്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments