അബുദാബി: മൊബൈൽ ആപ്പ്, രോഗികൾക്കുള്ള ഓൺലൈൻ പോർട്ടൽ എന്നിവ യു എ ഇ പാസ് സംവിധാനവുമായി സംയോജിപ്പിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA). അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ എല്ലാ സേവനങ്ങളും, സംവിധാനങ്ങളും കൂടുതൽ എളുപ്പത്തിലും, തടസങ്ങളില്ലാതെയും ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
സേഹ സംവിധാനങ്ങളെ യു എ ഇ പാസ്സുമായി സംയോജിപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പ്, ഓൺലൈൻ പോർട്ടൽ എന്നിവയിൽ യു എ ഇ പാസ് യൂസർ നെയിം, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് നേരിട്ട് ലോഗിൻ ചെയ്യാൻ കഴിയും.
ഇതിനായി സേഹ സംവിധാനങ്ങളിൽ പ്രത്യേക അക്കൗണ്ട് നിർമ്മിക്കുന്നത് ഒഴിവാക്കാം. സേഹയുടെ ഇലക്ട്രോണിക് മെഡിക്കൽ രേഖകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രോഗികൾ, മുൻപ് സേഹയുടെ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് സാധുതയുള്ള യു എ ഇ പാസ് അക്കൗണ്ട് ഉണ്ടെങ്കിൽ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാമെന്നാണ് അദികൃതർ വ്യക്തമാക്കുന്നത്.
Read Also: കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ: അറസ്റ്റിലായത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ
Post Your Comments