ThiruvananthapuramLatest NewsKeralaNattuvarthaNews

മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവ് പിടിയില്‍

പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കല്‍ വോങ്കോട് സ്വദേശി അനില്‍കുമാറാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. ആഗസ്റ്റ് 31ന് പെണ്‍കുട്ടിയുടെ നെടുമങ്ങാട് വലിയമലയിലെ വീട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് പോക്‌സോ കേസ് ചുമത്തി പൊലീസ് അനില്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button