ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി രാജ്യം. ആറ് മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഒരു കോടി ആളുകളാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച വിവരം കേന്ദ്ര സര്‍ക്കാരാണ് പുറത്ത് വിട്ടത്. ഇന്നലെ വരെ 77.24 കോടി ആളുകളാണ് രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒന്നര കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആറു മണിക്കൂറിനുള്ളില്‍ തന്നെ ഒരു കോടി ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ച് അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവര്‍ ആദ്യ ഡോസ് സ്വീകരിക്കണമെന്നും, വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയാല്‍ അതാകും പ്രധാനമന്ത്രിക്ക് നല്‍കാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments