Latest NewsNewsInternationalGulfOman

സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാംമ്പ് പുറത്തിറക്കി ഒമാൻ

മസ്‌കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ. സ്ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പാണ് ഒമാൻ പോസ്റ്റ് പുറത്തിറക്കിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ആദ്യ സ്മാരക സ്റ്റാമ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്ഫടിക നിർമ്മിതമായ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ളത്.

Read Also: ശശി തരൂര്‍ ഒരു ഉപയോഗവുമില്ലാത്ത കഴുത, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

പരിമിതമായ അളവിൽ നിർമ്മിച്ചിട്ടുള്ള ഈ ക്രിസ്റ്റൽ സ്റ്റാമ്പ് ഓപ്പറ ഗലേറിയയിലെ സ്റ്റാമ്പ്സ് ആൻഡ് കലക്റ്റിബിൾസ് ഷോപ്പിൽ ലഭ്യമാണ്. ഒമാൻ പോസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ പോസ്റ്റ് ഓപ്പറ ഗലേറിയയിൽ ആരംഭിച്ചിട്ടുള്ള ‘സ്റ്റാമ്പ്സ് ആൻഡ് കലക്റ്റിബിൾസ്’ ഷോപ്പിന്റെ ഉദ്ഘാടനത്തോടൊപ്പമാണ് ഈ ക്രിസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ളത്. ഒമാനിലെ സ്റ്റാമ്പുശേഖര തത്പരർക്ക് ഏറ്റവും മികച്ച ഒരു അനുഭവമാണ് ‘സ്റ്റാമ്പ്സ് ആൻഡ് കലക്റ്റിബിൾസ്’ വാഗ്ദാനം ചെയ്യുന്നതെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു.

Read Also: ലോകം തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ചൈന: യുഎസിനെ വെല്ലുവിളിച്ച ചൈനയ്ക്ക് ജപ്പാന്റെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button