Latest NewsNewsIndia

പാവപ്പെട്ടവരുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവ്: മോദിയെ പ്രശംസിച്ച് ജെ.പി നദ്ദ

രാഷ്‌ട്രീയത്തിലെ ജാതീയതയും കുടുംബവാഴ്ചയും അവസാനിപ്പിച്ച നേതാവാണ് നരേന്ദ്രമോദി

ന്യൂഡൽഹി : രാജ്യത്തെ രാഷ്‌ട്രീയ പ്രവർത്തന സംസ്‌കാരത്തെ മാറ്റിയെഴുതിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സേവാ സമർപ്പൺ അഭിയാന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയത്തിലെ ജാതീയതയും കുടുംബവാഴ്ചയും അവസാനിപ്പിച്ച നേതാവാണ് നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനമെന്ന കാഴ്ചപ്പാട് രാഷ്‌ട്രീയ പ്രവർത്തകരിലേക്ക് പകർന്ന് നൽകിയതാണ് നരേന്ദ്രമോദി ചെയ്ത ഏറ്റവും വലിയ കാര്യം. ഇതിന് ശേഷമാണ് വികസന കാഴ്പ്പാടിലൂന്നി മറ്റ് നേതാക്കളും പ്രവർത്തിക്കാൻ തുടങ്ങിയതെന്നും നദ്ദ പറഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ നിന്നുളള നേട്ടം രാജ്യത്തെ ഓരോ വ്യക്തിക്കും ലഭിക്കണമെന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രിക്ക് ഉളളതെന്നും നദ്ദ വ്യക്തമാക്കി.

Read Also  :  സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാംമ്പ് പുറത്തിറക്കി ഒമാൻ

കുട്ടിക്കാലം മുതൽ അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ഉയർച്ച ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി പ്രവർത്തിച്ചിട്ടുളളത്. ഒന്നുമില്ലാത്തവർക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും നദ്ദ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ എല്ലാവർക്കും വികസനം എന്ന കാഴ്ചപ്പാടിൽ ഒട്ടേറെ കാര്യങ്ങൾ നരേന്ദ്രമോദി ചെയ്തിട്ടുണ്ട്.
മുൻപുളളവർ കൈക്കൊളളാൻ മടിച്ച തീരുമാനങ്ങളായിരുന്നു ഇതിൽ അധികവും. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഉൾപ്പെടെയുളള കാര്യങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button