Latest NewsKeralaNews

ഭഗവതിയുടെ മുന്നില്‍ വിളക്ക് കത്തിച്ച് കേക്ക് മുറിച്ച് മുന്‍ സിപിഎം സെക്രട്ടറി കോടിയേരിയുടെ പിറന്നാളാഘോഷം

തിരുവനന്തപുരം : വെള്ളിയാഴ്ചയായിരുന്നു മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജന്മദിനം. ഭഗവതിയുടെയും , ഷിര്‍ദ്ദി സായിയുടെയും മുന്നില്‍ വിളക്ക് കത്തിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പിറന്നാള്‍ ആഘോഷം . തിരുവനന്തപുരം മുന്‍ കൗണ്‍സിലര്‍ ഐ.പി.ബിനു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം പുറത്തു വിട്ടത്. ബിനുവിന്റെ പ്രൊഫൈല്‍ പിക്ചറാണ് ഇതിലൊരു ചിത്രം .

നിലവിളക്ക് കൊളുത്തി വച്ചിരിക്കുന്ന ചിത്രം ആദ്യം പോസ്റ്റ് ചെയ്തിട്ട് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ബിനു പങ്ക് വച്ച ചിത്രങ്ങളിലെല്ലാം ഈ ദൃശ്യവുമുണ്ട് . അഞ്ചു തിരിയിട്ട് തെളിയിച്ച വിളക്കിനു സമീപം പൂക്കളും വച്ചിരിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമാണ് .കോടിയേരിക്കൊപ്പം ചന്ദനക്കുറി തൊട്ട് ഭാര്യ വിനോദിനി, മകന്‍ ബിനോയ് എന്നിവരുമുണ്ടായിരുന്നു.

മകന്‍ ബിനീഷ് കോടിയേരി കള്ളപ്പണ കേസില്‍ ജാമ്യം ലഭിക്കാതെ കര്‍ണാടകയിലെ പരപ്പന ജയിലില്‍ ആയതിനാല്‍ ആ ഒരു ദു:ഖത്തിലായിരുന്നു കോടിയേരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button