തിരുവനന്തപുരം: സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു. 126 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, 5 ജില്ലാ ആശുപത്രികള്‍, 2 ജനറല്‍ ആശുപത്രികള്‍, 2 കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് സെന്റര്‍, ഒരു റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. അതാത് സ്ഥലങ്ങളിലെ മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം എന്ന പേരില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം ജില്ലാ കമ്മറ്റി വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങളായ മാധ്യമം, മീഡിയവണ്‍ അവരുടെ ഓണ്‍ലൈന്‍ സൈറ്റ്, മംഗളം ദിനപത്രം എന്നിവയെ പേരെടുത്ത് വിമർശനം ഉന്നയിച്ചിരിക്കുന്ന കമ്മിറ്റി. ഒരേ കേന്ദ്രത്തില്‍ നിന്നും പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമാകുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇത് ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണെന്ന് സിപിഐഎം ആരോപിക്കുന്നു.
Post Your Comments