ഫിഫയുടെ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഇംഗ്ലണ്ടിനും ഡെന്മാർക്കിനും മുന്നേറ്റം. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് ഇംഗ്ലണ്ട് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 1755.44 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. മൂന്നാം സ്ഥാനത്തായിരുന്ന ഫ്രാൻസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായതാണ് ഫ്രാൻസിന് തിരിച്ചടിയായത്.
അതേസമയം, യൂറോ കപ്പിൽ ഫൈനലിലെത്തിയത് ഇംഗ്ലണ്ടിന് റാങ്കിങ്ങിൽ മുന്നേറ്റത്തിന് വഴിയൊരുക്കി. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകറാങ്കിങ്ങിൽ 1832.33 പോയിന്റോടെ ബെൽജിയമാണ് ഒന്നാം സ്ഥാനത്ത്. 1811.73 പോയിന്റുള്ള ബ്രസീൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. അർജന്റീന ആറാമതും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോർച്ചുഗൽ ഏഴാമതും നിൽക്കുന്നു.
Read Also:- അകാലനര അകറ്റാൻ ഇതാ ചില വഴികൾ!
സ്പെയിൻ, മെക്സിക്കോ, ഡെൻമാർക്ക് എന്നീ ടീമുകളാണ് എട്ട്, ഒൻപത്, പത്ത് സ്ഥാനങ്ങളിൽ. യൂറോ കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഡെൻമാർക്ക് ആദ്യപത്തിൽ എത്തിയതാണ് ഇത്തവണത്തെ റാങ്കിന്റെ പ്രധാന ആകർഷണം. മുൻ ചാമ്പ്യൻമാരായ ജർമനി പതിനാലാം സ്ഥാനത്താണ്. പട്ടികയിൽ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 107-ാം റാങ്കിലേക്ക് വീണു.
Post Your Comments